Friday, December 27, 2013

കെജിഎസിന്റെ നിയമലംഘനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുക്കി


ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസിന്റെ നിയമലംഘനങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മുക്കി. കേന്ദ്രത്തിന് അയച്ച കത്തിലാണ്, നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഒഴിവാക്കിയത്.സര്‍ക്കാരിന്റെ കള്ളക്കളി തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
വിമാനത്താവളത്തിനായി വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2012 ഫെബ്രുവരി 16 ന് സംസ്ഥാനത്തോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് കൊടുത്തു. ഇതുപ്രകാരം പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഫയലിന്റെ അമ്പത്തിരണ്ടാം ഖണ്ഡികയില്‍ ഇങ്ങനെയെഴുതി -

വിമാനത്താവള കമ്പനി തണ്ണീര്‍ത്തടം നികത്തിയെന്ന് വ്യക്തം. മുന്‍കൂര്‍അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുളള നിര്‍മാണവും നിയമവിരുദ്ധം. ഇക്കാര്യമടക്കം കേന്ദ്രത്തെ അറിയിക്കണം.

ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തി. വ്യവസായമന്ത്രിക്ക് ഫയല്‍ അയച്ചു. അന്‍പത്തിരണ്ടാം ഖണ്ഡികയുടെ വശത്ത്, ഒഴിവാക്കപ്പെടേണ്ടതെന്ന് എഴുതിയിട്ടുണ്ടായിരുന്നു. കയ്യക്ഷരം അരുടേതെന്ന് വ്യക്തമല്ല.

നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ ജി എസിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു നിലപാട് മാറ്റം. ഈ ന്യായത്തില്‍ അമ്പത്തിരണ്ടാം ഖണ്ഡിക ഒഴിവാക്കി. പരിസ്ഥിതി അനുമതിയില്ലാതെയുള്ള നിര്‍മാണത്തെക്കുറിച്ച് മിണ്ടിയതുമില്ല. മുഖ്യമന്ത്രി ഇതിന് താഴെ ഒപ്പുവച്ചു . 2012 ജൂണ്‍ 26ന് കേന്ദ്രത്തിന് കത്തയച്ചു .

എന്നാല്‍ 2010 ല്‍ കെജിഎസ് തന്നെ സംസ്ഥാന സര്‍ക്കാരിന് കൊടുത്ത കത്ത് . പ്രാരംഭ ജോലികള്‍ തുടങ്ങിയെന്ന് സമ്മതിക്കുന്നു. അനുമതിയില്ലാതെയുള്ള നിയമവിരുദ്ധമായ നിലം നികത്തിലനെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് 2012 മാര്‍ച്ച് ഇരുപതിന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

Thursday, December 26, 2013

ആറന്മുള വിമാനത്താവളം : കേരള സരക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണം

     കേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ ഭൂസംരക്ഷണ നിയമങ്ങളെയും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും ലംഘിച്ചുകൊണ്ടും, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും,നെല്പാടങ്ങളും തോടുകളും നികത്തിയും ആറന്മുളയില്‍ ആരംഭിക്കുന്ന വിമാനത്താവള പദ്ധതി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും സ്വകാര്യ സംരംഭത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ആറന്മുള വിമാനക്കമ്പനിയില്‍10% ഓഹരികള്‍ സര്‍ക് കാര്‍ സമ്പാദിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനി നടത്തിയ എല്ലാ നിയമലംഘനങ്ങളെയും കേരളത്തിലെ ജനങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണ്.ഏറ്റവും അവസാനമായി മിച്ചഭൂമി നിയമത്തില്‍ ഇളവുകള്‍ നല്‍കി, അതിഗുരുതരമായ നിയമലംഘനത്തേയും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാത്രമല്ല നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളത്തില്‍ പുതിയ ഒരു വിമാനത്താവളം തീര്‍ത്തും അനാവശ്യമായ ഒന്നാണ്.കേന്ദ്രസര്‍ക്കാറിന്റെ വ്യോമയാന ചട്ടങ്ങള്‍ അനുസരിച്ച്‌ രണ്ട് വിമാനത്താവളങ്ങള്‍ തമ്മിലുള്ള അകലം 150 കി.മീ ആണെന്നിരിക്കെ കൊച്ചിയില്‍ നിന്നും 90 കി.മീറ്ററും തിരുവനന്തപുരത്ത്‌ നിന്നും 120 കി.മീറ്ററും അകലത്തിലുള്ള ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരുന്നത്‌ ഈ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്‌.
 
      പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ല, നെല്‍വയല്‍ നിലനിര്‍ത്തേണ്ടതില്ല, നദികള്‍ സംരക്ഷിക്കേണ്ടതില്ല,കായലും തീരവും നിലനിര്‍ത്തേണ്ടതില്ല, കേരളം ഏതാനും പണക്കാരുടെ അവധിക്കാല വിശ്രമകേന്ദ്രം മാത്രമാക്കിയാല്‍ മതി എന്ന സമീപനം അങ്ങേയറ്റം അപകടമാണെന്ന് അധികാരികള്‍ തിരിച്ചറിയണം. ഇപ്പോള്‍ ചിലര്‍ക്ക് ആകര്‍ഷകമെന്ന് തോന്നുന്ന ഈ തീരുമാനം ഭാവിതലമുറയോടും കേരളത്തെ കേരളമാക്കി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കേരളീയരോടുമുള്ള തികഞ്ഞ വെല്ലുവിളിയാണ്.കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി വരുന്നതും പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണ പരിഗണനയില്ലാതെ നടപ്പാക്കുന്നതുമായ നവലിബറല്‍ വികസനരീതിക്ക് പിന്നിലുള്ളത് അമിതലാഭ താല്പര്യം മാത്രമാണ്. ഇത് പങ്കുപറ്റ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. പി.പി.പി എന്ന ഓമനപ്പേരില്‍ നടത്തുന്ന ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ആറന്മുള വിമാനത്താവളം.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന പ്രോത്സാഹന നടപടികള്‍ അവസാനിപ്പിക്കണമെന്നും, ആറന്മുള വിമാനത്താവളത്തിനെന്ന പേരില്‍ നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള സര്‍ക്കാറിനോടും, പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

വേണ്ട, ആറന്മുള വിമാനത്താവളം - സുഗതകുമാരി ടീച്ചര്‍

പമ്പാതീരത്താണ് ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ളോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളം കളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്കാണ് ഒരു എയര്‍പോര്‍ട്ട് ഭീകരമായി താണിറങ്ങാന്‍ പോകുന്നു എന്ന് അറിയുന്നത്.


അതുവേണ്ടാ എന്നും അരുത് എന്നും ഞങ്ങള്‍ ശക്തമായി പറയുന്നു. കാരണം, ഇപ്പോള്‍ തന്നെ മൂന്ന് ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളും നിര്‍മാണത്തിലിരിക്കുന്ന നാലാമത്തെ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടായ കണ്ണൂരും കൊച്ചിയില്‍ ഒരു നാവിക എയര്‍പോര്‍ട്ടും നിലവിലുണ്ട്. ആകപ്പാടെ 600 കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന് മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ് വിമാനത്താവളം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല എന്നും ആറന്മുളനിന്നും ഏതാണ്ട് രണ്ടുമണിക്കൂര്‍ ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്. അവ കുറെ വര്‍ഷങ്ങളായി തരിശ് ഇട്ടിരിക്കയാണെന്നതാണ് കാരണം പറയുന്നത്. എന്നാല്‍, കാരണം മറ്റ് പലതുമാണ്. സമ്പന്നനായ ഒരു വ്യക്തി അവിടെയുള്ള കുറച്ചു വയലുകള്‍ വിലക്കു വാങ്ങുന്നു. ആ വിശാലമായ നെല്‍പാടങ്ങള്‍ക്കെല്ലാം സമൃദ്ധമായി ജലം നല്‍കുന്ന വലിയ തോടിനു നടുവില്‍ ആ വ്യക്തി തടസ്സം സൃഷ്ടിക്കുന്നു. സമീപത്തുള്ള വന്‍ കുന്നുകള്‍ വിലക്കു വാങ്ങി വെട്ടിയിടിച്ച് ആ മണ്ണ് കൊണ്ടുവന്ന് വലിയ തോട്ടില്‍ ഇടുകയാണ് സധൈര്യം ചെയ്തത്. തോട് തിരിഞ്ഞ് ഒഴുകി പാടങ്ങളെല്ലാം ചെളി കെട്ടി ഉപയോഗ ശൂന്യമായി. നാട്ടുകാര്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്‍െറയും കോടതിയുടെയും പിറകെ നടക്കുകയാണ്. തോട്ടിലെ മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ പലവട്ടം കലക്ടര്‍ ആജ്ഞ പുറപ്പെടുവിച്ചിട്ടും അത് അനുസരിക്കപ്പെട്ടിട്ടില്ല. വളരെ വൈകിവന്ന അതേരീതിയിലുള്ള കോടതിവിധിയും അതുപോലെ അവഗണിക്കപ്പെട്ടു. ഈ അവസ്ഥയിലാണ് പെട്ടെന്ന് ഒരു വിമാനത്താവള പദ്ധതി അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്‍െറ നിയമ വൈരുധ്യങ്ങളെപ്പറ്റിയും മറ്റും അന്വേഷണങ്ങളും കേസുകളും നടന്നുകൊണ്ടിരിക്കയാണ്.

ഈ ഘട്ടത്തിലാണ് കേന്ദ്രത്തില്‍നിന്നും അലുവാലിയ എന്ന സര്‍ക്കാറിന്‍െറ പ്രധാന ആസൂത്രണോപദേശകന്‍ കേരളത്തില്‍ എത്തിച്ചേരുന്നത്. അദ്ദേഹത്തിന് കേരളത്തിന്‍െറ നിറഞ്ഞ പച്ചപ്പ് കണ്ടിട്ട് പിടിച്ചില്ല. ‘എന്തിനാണിവിടെ കൃഷി? പ്രത്യേകിച്ചും നെല്‍കൃഷി? എല്ലാ വയലുകളും നികത്തിയിട്ട് വ്യവസായങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്കുവേണ്ട ആഹാരം അന്യനാട്ടുകാര്‍ തന്നോളും’ എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ ധിക്കാരത്തിന് മറുപടി കേരളം അതേനാണയത്തില്‍ തിരിച്ചു നല്‍കേണ്ടതാണ്. കേരളം ജലസമൃദ്ധിയുടെയും ഫലസമൃദ്ധിയുടെയും നാടാണ്. പൊന്നുവിളയുന്ന നാടാണ്. മനുഷ്യന്‍െറ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ പ്രാണവായുവും ജലവും അന്നവുമാണ്. ഈ മൂന്നും നല്‍കാന്‍ കെല്‍പുള്ളവയാണ് നമ്മുടെ കാടുകളും വയലേലകളും. വയലെന്നാല്‍ അന്നദായിനി മാത്രമല്ല ജലസംഭരണിയും കൂടിയാണ്. പെയ്യുന്ന മഴവെള്ളം മുഴുവനും മാര്‍ത്തടത്തില്‍ ഏറ്റുവാങ്ങി ഭൂഗര്‍ഭജലമാക്കി മാറ്റി ഉറവകളായി പുനരുജ്ജീവിപ്പിക്കുന്നത് പ്രകൃതിയുടെ സുകൃതമായ രാസവിദ്യയാണ്. അവിടെ നെല്ല് മാത്രമല്ല വരമ്പുകളില്‍ ഒരായിരം സസ്യജാലങ്ങള്‍ തഴച്ചുനില്‍ക്കുന്നു. അവക്കിടയിലും നെല്ലിന്‍െറ കാല്‍ച്ചുവട്ടിലെ ജലപ്പരപ്പിലും ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ വിഹരിക്കുന്നു. തവളയും മാനത്തു കണ്ണിയും ചെറുമീനുകളും നീര്‍ച്ചിലന്തികളും അരണകളും നീര്‍പാമ്പുകളും പാമ്പുകളും ശലഭങ്ങളും തുമ്പികളും വണ്ടുകളും തേനീച്ചകളും കിളിക്കൂട്ടങ്ങളും വയലുകളും കൊണ്ടു പുലരുന്നു. എല്ലാം നശിപ്പിക്കാന്‍ എന്തെളുപ്പം! ഒരു ജെ.സി.ബി മതിയാകും. ഇങ്ങനെയൊരു ജൈവപ്രഭവ കേന്ദ്രം സൃഷ്ടിക്കുവാനോ എത്ര ദശ വര്‍ഷങ്ങള്‍ വേണം.

വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക് പാട്ടും ഒരു നൂറ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍- കേരളത്തിന്‍െറ മുഖമുദ്രയാണ്, ഐശ്വര്യമാണ്, അമൂല്യ സമ്പത്താണ്.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് കേരളത്തിന്‍െറ ധര്‍മം. പമ്പാ തീരത്തിന്‍െറ വളക്കൂറുള്ള മണ്ണ് നശിപ്പിച്ചുകൂടാ. കോണ്‍ക്രീറ്റിട്ട് ശ്വാസംമുട്ടിച്ച് കൊന്നുകൂടാ. അയല്‍വക്കക്കാര്‍ അമിതവിലക്ക് കനിഞ്ഞുനല്‍കുന്ന അരിയും ‘കേരളാവുക്ക് സെപറേറ്റ് താന്‍’ എന്ന് വേര്‍തിരിച്ചയക്കുന്ന കൊടും വിഷംകലര്‍ന്ന പച്ചക്കറിയും പഴങ്ങളുമല്ല മലയാളിക്കാവശ്യം. അവന്‍െറ നാഴിയിടങ്ങഴി മണ്ണില്‍ അന്നം വിളയട്ടെ. നാടന്‍ പശുക്കള്‍ പുലരട്ടെ. ചേറില്‍ പണിയെടുക്കാന്‍ മടിയില്ലാത്ത പുതിയൊരു മലയാളി പുനര്‍ജനിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ഥന ഇതാണ്. അതിനാലത്രെ സര്‍ക്കാറിനോട് ആറന്മുള എയര്‍പോര്‍ട്ട് അരുത് എന്ന് ഞങ്ങള്‍ ആയിരമായിരം കണ്ഠങ്ങളിലൂടെ രാഷ്ട്രീയാതീതമായി ഉറക്കെ വിളിച്ചുപറയുന്നത്. ആറന്മുള ഒരു പ്രതീകമാണ്. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്‍െറ ഒരു പ്രതീകം. അത് തടയുവാന്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദം ഉയരട്ടെ.

Monday, December 23, 2013

ജയന്തിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്‌ ആറന്മുള അനുമതി വൈകിയതിനാല്‍

 ആറന്മുളയിലെ വിവാദമായ വിമാനത്താവള പദ്ധതിക്ക്‌ അനുമതി നല്‍കാന്‍ വൈകിയതില്‍ ‘ഗാന്ധി കുടുംബ’ത്തിലുണ്ടായ അതൃപ്തി ജയന്തി നടരാജന്റെ രാജിക്കു കാരണമായതായി സൂചന. ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക്‌ വനം-പരിസ്ഥിതി മന്ത്രാലയം ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റില്‍ അതൃപ്തിക്കു കാരണമായിരുന്നു. നിരവധി തവണ കേരളത്തിലെ
കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടും പാരിസ്ഥിതികാനുമതി നല്‍കാന്‍ ജയന്തി നടരാജന്‍ തയ്യാറായിരുന്നില്ല. ആറന്മുളയിലെ പദ്ധതി നടത്തിപ്പുകാരായ കെജിഎസ്‌ ഗ്രൂപ്പിനു പിന്നില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയാണെന്ന്‌ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ഒഴിഞ്ഞുകൊണ്ട്‌ ജയന്തി നടരാജന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ രാഹുല്‍ഗാന്ധി ഫിക്കി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ നടത്തിയ പരാമര്‍ശങ്ങളും രാജിയേപ്പറ്റി അഭ്യൂഹത്തിന്‌ കാരണമായിരുന്നു. വലിയ പദ്ധതികള്‍ക്ക്‌ തടസ്സമുണ്ടാക്കാന്‍ പരിസ്ഥിതി മന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ സാധിക്കുന്ന സ്ഥിതിയാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ എതിര്‍ത്തുകൊണ്ട്‌ രാജികാരണം വിശദമാക്കിയ ജയന്തി നടരാജന്‍ ഏതെങ്കിലും പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതിന്‌ താന്‍ എതിരു നിന്നിട്ടില്ലെന്ന്‌ വ്യക്തമാക്കി. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നില്ല. 92 ശതമാനം പാരിസ്ഥിതിരാനുമതിയും നല്‍കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളാണ്‌, അവര്‍ പറഞ്ഞു. 

പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനേ തുടര്‍ന്നാണ്‌ തന്നെ മാറ്റിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ രംഗത്തെത്തിയ ജയന്തി നടരാജന്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ചുമതല ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെട്ടതിനാല്‍ സ്വയം രാജിവയ്ക്കുകയായിരുനെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സോണിയാഗാന്ധി നേരിട്ട്‌ ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ ജയന്തി നടരാജന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്ന്‌ സൂചനകളുണ്ടായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ള അതൃപ്തി കേന്ദ്രമന്ത്രിയുടെ രാജിക്കു കാരണങ്ങളിലൊന്നായി കരുതപ്പെടുന്നുണ്ട്‌. പരിസ്ഥിതി മന്ത്രിലയത്തിനെതിരെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ബിഷപ്പുമാര്‍ കടുത്ത ഭാഷയിലാണ്‌ അതൃപ്തി രേഖപ്പെടുത്തിയത്‌. ഇതും ജയന്തി നടരാജന്റെ രാജിക്കു കാരണമായിട്ടുണ്ടാവാം. വിവാദ വിജ്ഞാപനം പിന്‍വലിച്ചതിനു പിന്നാലെ രാജിപ്രഖ്യാപിച്ചതാണ്‌ വിവാദമുയരാന്‍ കാരണം

Friday, December 20, 2013

Report on Aranmula Aiport Altered : Kitco


Kitco and the KGS Aranmula International Airport, promoter of the proposed greenfiled airport at Aranmula in Pathanamthitta district, appear to be on a collision course with the former alleging that the project report given by it has been altered and interpolated.

Kitco Joint General Manager Dominic Chacko has clarified to R. Bhaskaran, the ombudsman for Travancore Cochin Devaswom Boards, that its pre-feasibility report on the proposed airport prepared in 2009 was altered without its consent or knowledge.


Court proceedings


The High Court has initiated proceedings on the basis of a report given by the ombudsman, who reported that the height of flag mast of Aranmula Parthasarathi Temple could not be reduced to facilitate construction of an airport as the flag mast was installed according to tantric rules.In a statement filed before the Kerala High Court, P.T. Nandakumar, Executive Director, KGS group, said that the runway would be located 285 metres away from the boundary of the temple.In a statement filed before the Kerala High Court, P.T. Nandakumar, Executive Director, KGS group, said that the runway would be located 285 metres away from the boundary of the temple.

In a the clarification letter given to the ombudsman, the Joint General Manager said that Kitco had never suggested any kind of alteration to the temple mast in its project report. It seemed that the details of an obstacle survey conducted by an agency hired by the promoters of the airport were included in the report.


A chapter in the report on the tourism potential of the area seemed to have been replaced by the details of the obstacle survey report which had referred to the flag mast of the temple. In fact, the alteration was made on page 34 of the report.


Kitco told the ombudsman that it had only conducted a financial feasibility study on the airport. No technical study report was included in the report. In fact, the airport was conceived as small airport catering to small aircraft at an estimated cost of Rs 100 crore.


KGS statement


In fact, the Aero Survey India which conducted the obstacle survey said the threshold (starting) of the runway would be “displaced” by 285 metres from the temple compound.

He said the ombudsman for Travancore and Cochin Devaswom Boards had wrongly understood the meaning of “threshold displacement,” which meant starting point of the runway.

The High Court on Friday impleaded Kitco as a respondent in the case. The court also allowed S. Subash Chand, Advocate Commissioner appointed in the case, to collect various details in respect of the project and file a report.

Tuesday, November 26, 2013

Aranmula airport plans hit a rough patch Besides Environmental Concerns, Less International Traffic At Kochi & Tvm Question The Economic Viability Of Constructing Another Airport



The UDF government has been supporting the proposed Aranmula international airport claiming that the project will bring in a massive investment of Rs 2,000 crore and employ close to thousands of people in the vicinity. B
ut the government has been overlooking critical issues like long-term economic viability of the airport, environment impact on wetlands and rivers and social displacement of affected families.
The government also did not conduct a comprehensive traffic impact assessment study as to how the proposed Aranmula airport will impact the existing pattern at Cochin and Trivandrum international airports in the long run. Aviation experts say that already international flights to the UK and USA from Cochin international airport and Trivandrum airports are flying half-empty. 

“There are around 135 passengers flying out of Trivandrum international airport on daily basis and most flights are running half-empty. A similar situation is seen at Cochin airport too. What are we going to achieve by approving a private airport in Aranmula under the pretext of luring NRI passengers from central Kerala, apart from creating lucrative real estate assets for speculators,” said an aviation official.

There are voices of dissent within the government too. The undersecretary of customs and excise departments based the report of chief commissioner of customs last year and said that there ‘appears to be no urgent requirement to construct an airport in Aranmula at this juncture as the requirements of international passengers are fulfilled by existing airports’.
The finance ministry too had raised similar concerns about the airport’s economic viability. On the environmental front, the government did not consider the adverse environmental problems while granting approval. An AAI expert committee last year pointed out that not only the temple mast of Aranmula temple but even four hills in the vicinity are obstructions. “The rubber plantations and other trees existing on the hills need to be cut and pruned along with cutting of the hills,” the report said. Kerala State Biodiversity Board raised concerns about ecological imbalances due to the project.
“Around 80% of the 500 acres earmarked for the project were paddy fields. Conversion of a portion of the paddy field would impact the remaining wetlands, disturb the food chain, and accelerate the depletion of fish resources as well as other flora and fauna in the Pampa river basin,” the report said.
The Salim Ali foundation report which earlier looked at the environmental impact assessment said that the deteriorating ecological condition of Kozhithodu –which has been already partly reclaimed - will adversely affect groundwater sources in and around Aranmula. “Over 212 plant species and 60 species of fishes are likely to be affected plus the 3,000 families who have to be relocated,” the Salim Ali foundation report said. “The government also overlooked the assembly committee report on environment that pointed out massive reclamation of Kozhithodu and wetland. Many of our elected representatives are against the project as 72 MLAs from all political parties signed a memorandum to stall the project,” said legal coordinator of One Earth, One life Harish V.

HOW IT ALL BEGAN
The LDF govt sanctions an inprinciple approval for Aranmula airport in 2011 on the condition that promoters secured land on their own
Around 1,800 acres around the site notified as industrial area
UDF govt supports the project approving 10% govt sweat equity
in the project 

Acres of paddy fields, wetlands and one of the main arteries of Pampa river were reclaimed violating all environmental norms in the last 10 years
Chairman of Mount Zion Group K J Abraham acquires the land under the pretext of beginning an airstrip for aeronautical engineering students. Later he sells the land to KGS group in 2010
Finance ministry, customs & excise departments raise concerns over the economic viability of the project The famous Aranmula temple, about 1,500 years old, is just within 200
metres of the proposed airport site, an endogenous tourism area according to United Nations Development Project. AAI committee report says temple mast of Aranmula is blocking flight path. Report recommends cutting of four hills in the vicinity It is estimated that 3,000 people need to be evacuated. It is not clear whether they will be given compensation
The assembly committee on environmental affairs, chaired by MLA C P Mohammed, had in 2012 found the airport project ‘highly detrimental’ to the environment KERALA BIODIVERSITY BOARD RAISES OBJECTIONS SINCE PROJECT WILL ADVERSELY IMPACT ENVIRONMENT 72 MLAS, BOTH FROM LDF AND UDF, WRITE TO THE GOVERNMENT TO STALL THE PROJECT

LOCATION
The site of the proposed airport is situated at Pathanamthitta between Kochi and Thiruvananthapuram

COST OF THE PROJECT
2,000 cr

AREA
700 ACRES

FUNDING PATTERN
Debt
1,300 cr

Capital and promoter contribution
700 cr
Debt equity ratio of the project is 2:1

PROJECT STATUS
Principle approval granted by the civil aviation ministry and govt of Kerala
Awaiting final environmental clearance from expert appraisal committee

Height of temple mast
30.8m

Experts fear that the kodimaram of the temple may hamper take-off and landings at the proposed airport Shift airport to some other place: Thantri
Akkeeraman Kalidasa Bhattathiripad, thantri of Aranmula Parthasarathy
temple has urged the authorities to reject the Aranmula airport construction plan. In a statement issued on Thursday, Bhattathiripad said that it is better to shift airport from Aranmula instead of making changes to the flag post of the temple. The entire part of the temple is considered as the whole of devashareeram and flag post is believed to be the backbone of devashareeram. The flag post, one of the tallest posts in the world, was installed after performing dhwaja prathishta and the question of shifting flag mast to construct an airport in the area is distasteful. “To ensure materialistic development, other places can be found, but it is necessary to preserve land of Devas for spiritual enlightenment,” he said.
Meanwhile, the ombudsman for the Travancore and Cochin devaswom boards has informed the Kerala high court that it is not possible to reduce the height of the flag mast. The ombudsman informed that the height of the flag mast was determined on the basis of the height of the ‘sreekovil’ and other measurements of the temple and it could not be reduced for accommodating an airport. TNN

PROMOTER‘S CLAIM
Airport is just an hour away from Sabarimala, the second-largest pilgrim centre in India
Project will generate direct employment to 1,500 people, hire 6,000 others indirectly

GOVT MUST DO A CUMULATIVE ASSESSMENT, SAYS GADGIL
The architect of Western Ghats Experts Ecology Panel Report Madhav Gadgil said the state should conduct a cumulative assessment study to look at the environmental and social impact due to the reclamation of hundreds of acres of wetland and cutting down of hills for the proposed airport. This is bound affect the biodiversity and water resources in the long run. 

I am not against development and roads, railway stations and airports are necessary. But we need to seriously look at a few issues - who is going to benefit from this ultimately and at what cost. The will of the people – in this case the Grama Sabhas - should have been taken into consideration before approving the project. I feel the excess land here should be given to landless people.



Courtsey: The Times of India

Monday, November 18, 2013

ആറന്മുള വിമാനത്താവളത്തെ കുറിച്ച് കോഴഞ്ചേരി സ്വദേശിക്ക് പറയാനുള്ളത്.. ശ്രീ അജിത്‌ കുമാര്‍ കോഴഞ്ചേരി

 ഒരു വിഷയത്തെ മാത്രം മുൻനിർത്തി ഒരു ജനപ്രധിനിധിയെ രാഷ്ട്രീയമായോ വ്യക്തിപരമായോ മറ്റേതെങ്കിലും തരത്തിലോ വിചാരണ ചെയ്യാൻ ഞാൻ മുതിരുന്നും ഇല്ല, അത് നമ്മുടെ സംസ്കാരത്തിന് ഭൂഷണവും അല്ല എന്ന ഉത്തമബോധ്യം എനിക്കുണ്ട്. ഞാൻ കോഴഞ്ചേരിയിൽ തിരുവാറന്മുളയ്ക്കടുത്ത് ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളര്ന്ന ഒരു സാധാരണക്കാരനാണ്.
ആ പരിസരങ്ങളിൽ ജനിച്ചു വളര്ന്ന എല്ലാ ജനതതിയുടെയും ആധ്യാത്മിക , സാംസ്കാരിക തലസ്ഥാനം ആണ് ആറന്മുള ! തൃശൂരുകാരന് ഗുരുവായൂര് പോലെയും പൂരം പോലെയും ഒക്കെത്തന്നെ ആണ് നമുക്കും തിരുവാറന്മുളയും വള്ളംകളിയും! എനിക്ക് ചോദിക്കാനുള്ളത് ചെറിയ കാര്യങ്ങളാണ്; സാധാരണക്കാരന് മനസ്സിലാകുന്ന ചെറിയ കാര്യങ്ങൾ, സംശയങ്ങൾ?
കോഴഞ്ചേരിയിൽ ഒരു ബസ്‌സ്റ്റാന്റ് (അതും പ്രൈവറ്റ് ആണ് കേട്ടോ ) ഉള്ളത് കൊണ്ട് മാത്രം ആറന്മുളയില്‍ പല ബസ്‌ സ്റ്റോപ്പുകള്‍ പോലും 2013 ഇല് ഇല്ലാത്ത കാലം! സാംസ്കാരിക കേന്ദ്രം എന്ന് പറഞ്ഞിട്ട് ഒരു ട്രാന്സ്പോ്ര്ട്ട്ു ബസ്‌സ്റ്റാന്റ് പോലും ഇല്ലാത്ത പ്രദേശം! നൂല്‍പാലം പോലെ ശ്വാസം അടക്കിപ്പിടിച്ച് പന്തളത്തിനോ ചെങ്ങന്നൂര്കോും പോകേണ്ട രണ്ടു റോഡുകള്‍! ഇതാണ് ആറന്മുളയിലെ വികസനപരിശ്ചെദം.

ആറന്മുളയിലെയും പ്രാന്തപ്രദേശങ്ങളിലെയും ബഹു ഭൂരിപക്ഷം ജനതതിയും കോര്പരെറ്റ്‌ ബാങ്കുകളില്‍ തുച്ഛമായ വരുമാനം നിക്ഷേപിക്കുന്നവര്‍ ആണ്, കര്ഷകര്‍ ആണ്! സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നിത്യവൃത്തിക്ക് കടം എടുക്കുന്നവര്‍! വളത്തിനും കര്ഷക സബ്സിടിക്കും സഹോദരബുദ്ധ്യാ ജാതിഭേദമെന്യേ മതഭേദമെന്യേ ക്യൂ നില്ക്കുന്നവര്‍!!!!!!!!!!
കോര്പ്പരെറ്റ്‌ ബാന്കുകളിലും ലക്ഷങ്ങള്‍ കോടികള്‍ ആക്കി മാറ്റാനുള്ള കരവിരുതുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളിലും പണം നിക്ഷേപിക്കുന്ന അഭിനവ കുമ്പനാടന്‍ കെട്ടിമാറാപ്പുകള്‍ ഇവിടെ വളരെ കുറവാണ്. പരിമിതം ആയ ജീവിത സൌകര്യങ്ങളിലും സ്വന്തം പൈതൃകവും വിശ്വാസ പ്രമാണങ്ങളും മുറുകെ പിടിച്ചു സമരസപ്പെട്ടു ജീവിക്കുന്ന ഒരു പറ്റം ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണ് ഇവിടെ ഉള്ളത്. പരസ്പരം വേര്തിരിച്ചു അറിയാനാകാതെ ഇവരുടെ വിശ്വാസങ്ങളും ആഘോഷങ്ങളും സാഹോദര്യവും ഇവിടത്തെ പുഞ്ചയുമായും വള്ളംകളിയുമായും വള്ളസദ്യയുമായും ഇഴചേര്ന്നു കിടക്കുന്നു. 
ഇവിടെയാരും വിമാനത്താവളത്തിന് മുറവിളി കൂട്ടിയില്ല സമരംചെയ്തില്ല. കെട്ടിയേല്‍പ്പിക്കപ്പെടുന്ന ഒരു സ്വകാര്യ വിമാനത്താവളത്തിന് കുഴലൂത്ത് നടത്തുന്ന ഒരു രാഷ്ട്രീയ-ബിസിനെസ്സ്‌-കോര്പതറേറ്റ്കളെയും ഞങ്ങള്‍ അരിയിട്ടു വാഴിക്കാനും പോകുന്നില്ല. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റ് പോലും ഇല്ലാത്ത സ്ഥലത്തിന് പ്രൈവറ്റ്‌ വിമാനതാവളം വിഭാവനം ചെയ്യുന്ന തലതിരിഞ്ഞ വികസനം ഞങ്ങള്‍ ശുധഗതിക്കാരായ ഗ്രാമവാസികള്ക്ക് മനസ്സിലാവില്ല. ശബരിമലയിലും പരുമലയിലും നടന്നു പോകുന്നതാണ് ഞങ്ങളുടെ രീതി. അതും പറഞ്ഞു ആരും കൊടിമരവും ഞങ്ങളുടെ വിശ്വാസങ്ങളെയും താഴ്ത്തിക്കെട്ടാന്‍ വരണ്ട.
സ്വന്തം ജീവിതം കൈവിട്ടു പോകും എന്ന ഭയത്തില്‍ സമരം ചെയ്യുന്ന സാധാരണക്കാരന്റെ ഭാഷ സ്ഥലം എംഎല്എ്ക്ക് മനസ്സിലാവില്ല എന്നാണെങ്കില്‍ കയ്യൂക്കിന്റെ ഭാഷ ശീലിക്കാത്ത ഞങ്ങള്ക്ക് അതും ശീലിക്കേണ്ടി വരും. 

പറ്റുമെങ്കില്‍ ഞങ്ങളുടെ റോഡുകളിലെ ഗര്ത്താങ്ങള്‍ കുഴികള്‍ ആക്കി മാറ്റിത്തരിക , പ്രധാനറോഡുകളുടെ വീതി കൂട്ടുക, ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ചു തരിക , ഏറ്റവും കുറഞ്ഞത് ജീവന്‍ രക്ഷാ മരുന്നുകളും ഭിഷഗ്വരനും ഉള്ള ഒരു ക്ലിനിക്‌ ആയാലും മതി.
വലിയ മോഹങ്ങള്‍ ഒന്നും ഞങ്ങള്ക്കി ല്ല ; ആരുടെയെങ്കിലും സ്വകാര്യ-വലിയ മോഹങ്ങള്‍ പൂവണിയിക്കാനായി ഞങ്ങളുടെ കണ്ണിലേയും മനസ്സിലെയും കുഞ്ഞു കുഞ്ഞു പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തല്ലിത്തകര്ക്കാ്നായി ഇതിലേക്ക് ഞങ്ങളെ വലിചിഴയ്ക്കാതിരിക്കാനുള്ള സ്വദേശസ്നേഹം എങ്കിലും ഞങ്ങള്‍ വിജയിപ്പിച്ചു വിട്ട ഞങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധി കാട്ടണം. 

ആറന്മുള സിന്ഗൂരോ നന്ദിഗ്രാമോ ആവരുത്. ഇവിടെ ഞങ്ങള്‍ ഉയര്ത്തി പ്പിടിക്കുന്ന ഒരു നൈതികത ഉണ്ട്, ദാര്ശ നികത ഉണ്ട്, ധൈഷനികത ഉണ്ട്, അപ്പനപ്പൂപ്പന്മാര്‍ വില വെച്ച ഒരു പരമ്പരയുണ്ട്! KGS എന്ന മൂന്നക്ഷരം എന്നേ അവര്‍ പഠിച്ച ആംഗലേയ ലിപികളിലെ കറുത്ത മൂന്നക്ഷരങ്ങളായി എഴുതി തള്ളി കഴിഞ്ഞു. ചന്ദ്രയാനും മംഗല്യാനും സ്വന്തം മണ്ണിനും മനുഷ്യനും ഗുണകരം ആക്കാനാണ് കുതിച്ചുയര്ന്നത്‌ ജനപ്രതിനിധികളും അങ്ങനെ ആവണം. 
സമാധാനപ്രിയരും സൌമ്യരും ശുദ്ധരും ആയ സാധാരണക്കാരുടെ പ്രതിഷേധം ഇന്ന് കണ്ടില്ല എന്ന് നടിച്ചാല്‍ ആസുര ശക്തി ആവാഹിച്ച ഭ്രാന്തരുടെ പ്രതിഷേധം താങ്ങാന്‍ പറ്റില്ല എന്ന് ഓര്ക്കുന്നത് നന്ന് 

Friday, October 11, 2013

ആറന്മുളയിൽ വിമാന താവളത്തിന് എതിരായി സമരം നടക്കുന്നത് തനിക്കറിയാം എന്ന് നമ്മുടെ അതീവ ബുദ്ധിമാനായ എം പിയദ്ദേഹം ഒടുവിൽ സമ്മതിച്ചു....


വിമാനത്താവളം ജനങ്ങളുടെ ആവശ്യമാണ് തേങ്ങക്കുലയാണ് എന്നൊക്കെ തെരുവ് തോറും പ്രസംഗിച്ചു നടക്കുന്ന എം പി തിരുമനസ്സ്, ഇന്നേ നാൾ വരെ (ഉടായിപ്പ്പോർട്ട്‌ ) എയര് പോര്ടിനു എതിരായി സമരം നടക്കുന്ന വിവരം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല.  "സമരമോ? അങ്ങനെ  ഒന്നും ആറന്മുളയിൽ നടക്കുന്നില്ലല്ലോ!!" എന്നായിരുന്നു ഇത് വരെ തിരുമനസ്സ് പറഞ്ഞു കൊണ്ടിരുന്നത്.. ഇന്നലെ രാവിലെ, പള്ളിയുറക്കം കഴിഞ്ഞു ധ്യാനത്തിന് ഇരുന്നപ്പോഴാണ് തിരുമനസ്സിനു ഒരു ബോധോദയം.."ആറന്മുളയിൽ സമരം നടക്കുന്നുണ്ട് ". ധ്യാനത്തിന്റെ പാരമ്യത്തിൽ സര്വ്വം ലയിച്ചു ഇരുന്നപ്പോഴാണ്  ഒരു അശരീരി കേട്ടത്  "അതാ.. ആറന്മുളയിലെ സമരം അവസാനിക്കാൻ പോകുന്നു.. സമരം ഇപ്പോൾ പൊട്ടും.. ഇപ്പോൾ പൊട്ടും.. ഉണ്ണീ ഉണരൂ..  ഉണ്ണീ ഉണരൂ. " ഞെട്ടി ഉണർന്ന ആ മഹാനുഭാവാൻ തീരുമാനിച്ചു,  ഉടൻ തന്നെ പോയി ഒരു പത്ര സമ്മേളനം നടത്തിയേക്കാം .    അതി രാവിലെ തന്നെ,  കോട്ടയത്തിനുള്ള വണ്ടി പിടിച്ചു,  {പല്ലുതേപ്പ്, കുളി, ചായ, മുതലായവ ധൃതിയിൽ നിർവഹിച്ചു എന്നാണ് ഇന്റലിജൻസ് റിപ്പോര്ട്ട്} അവിടെ എത്തിയപ്പോൾ .. ഹാവൂ ഭാഗ്യം, നിരുപദ്രവകാരികളായ മാധ്യമ സുഹൃത്തുക്കളാണ് മുൻപിൽ.. പിന്നെ ഒന്നും നോക്കിയില്ല.. കത്തിച്ചു വിട്ടു, വാചകവാണം..   "ആറന്മുളയിൽ നടക്കുന്ന സമരം ഇതാ ഇപ്പോൾ തന്നെ അവസാനിക്കും.. ഉടൻ തന്നെ ഞങ്ങൾ തറ കല്ലിടും"  ആവേശത്തിൽ വാണം കത്തിച്ചപ്പോൾ തിരിയിൽ തന്നെയാണോ കത്തിച്ചത് എന്ന് നോക്കാൻ  ആ പരിചയ സമ്പന്നനായ വെടികെട്ടുകാരൻ മറന്നു പോയി.. പുറത്തിട്ട നാക്ക് തിരിച്ചു എടുത്തു എങ്കിലും വാക്ക് തിരിച്ചു എടുക്കാൻ ആ മഹാന് കഴിഞ്ഞില്ല..അങ്ങനെ ഒരു വിധത്തിൽ പത്ര സമ്മേളനം അങ്ങട് നടത്തി, തിരിച്ചു ഭവനത്തിൽ എത്തി ടി വിയിൽ തന്റെ മുഖം കണ്ടു കോൾമയിർ കൊള്ളാൻ തയ്യാറെടുത്തു. ടി വി  കണ്ടപ്പോളാണ് ഭവാൻ ഞെട്ടിയത്. "സമരം അവസാനിക്കും അത്രേ!!! ഇല്ല എന്ന് പറഞ്ഞു കൊണ്ടിരുന്ന സമരം എങ്ങനെയാണു അവസാനിക്കുന്നത്????" അഴിമതിക്കെതിരായി, പൈതൃക സംരക്ഷണത്തിനായി ജാതി മത വർഗ ഭേദം ഇല്ലാതെ നടത്തുന്ന പൊതുജന സമരത്തെ പിന്തുണയ്ക്കു..


 Aranmula Paithruka Grama Karmasamithy
https://www.facebook.com/groups/700930639934068/












Friday, September 27, 2013

പുറ്റു നീക്കൽ മാമാങ്കം - ആറന്മുള സത്രക്കടവ്

                                      പത്രങ്ങളിൽ വന്നത്.;-

പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് വിഘാതമായേക്കാവുന്ന പമ്പാനദിയിലെ മണല്‍പ്പുറ്റുകള്‍ ഉത്തൃട്ടാതി വള്ളംകളിക്കു ശേഷം നീക്കം ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വള്ളംകളിക്കു മുമ്പുതന്നെ പുറ്റു നീക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അട്ടിമറിച്ച് ഇന്നു രാവിലെ(26.9.13) പുറ്റുനീക്കല്‍ ആരംഭിച്ചതിനു പിന്നില്‍ പണം തട്ടാനുള്ള കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് ആറന്മുള, ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകരാണ് ഡ്രജര്‍ തടഞ്ഞത്.

വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പരപ്പുഴക്കടവു മുതല്‍ മാലേത്തു കടവു വരെയുള്ള ഭാഗത്തെ പുറ്റു നീക്കാന്‍ ഏകദേശം 21 ലക്ഷം രൂപയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയത്. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ വള്ളംകളിയ്ക്കു മുന്‍പ് പുറ്റു നീക്കം ചെയ്യേണ്ടി വന്നില്ല.  ജലസേചന വകുപ്പ്, കോഴഞ്ചേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദ്ദേശ പ്രകാരം ഇന്നു രാവിലെയാണ് പണി നടത്തുവാന്‍ ശ്രമിച്ചത്. വള്ളംകളിയ്ക്കു ശേഷം ആ പേരില്‍ പുറ്റു നീക്കാന്‍ ശ്രമിച്ചതിനെ ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും ഡ്രജര്‍ തടഞ്ഞിടുകയും ചെയ്തു. വള്ളംകളിയ്ക്കു വേണ്ടി പുറ്റു നീക്കുക എന്ന പേരില്‍ വര്‍ഷങ്ങളായി നടക്കുന്നത് വലിയൊരു തട്ടിപ്പാണെന്ന് ഇതിലൂടെ വ്യക്തമായെന്നും ഇപ്പോള്‍ പുറ്റു നീക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സര്‍ക്കാരില്‍ നിന്നും പണം തട്ടുക എന്ന ഉദ്ദേശ്യമാണുള്ളതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടശ്ശേരിമല കരയോഗം അംഗങ്ങളും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരുമായ മനേഷ് നായര്‍, അനൂപ് ചന്ദ്രന്‍, മുരളീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുറ്റുനീക്കല്‍ തടഞ്ഞത്.

                                           ചില നാട്ടുവിശേഷങ്ങൾ



      കേരളത്തിലെ നദീതടങ്ങൾ സംരക്ഷിക്കപ്പെടണ്ടതിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പലരും അതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരാണോ എന്ന് സംശയമാണ്. സമുദ്രജലം നദീജലതിൽ കലരുകയും ജലാശയങ്ങളെ മലിനമാക്കുകയും ചെയ്യുക എന്നാ ഗുരുതര സാഹചര്യമാണ് ഇപ്പോൾ നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഭൂമാതാവിന്റെ ഗർഭപാത്രം താങ്ങാവുന്നതിൽ അപ്പുറം ഖനനം ചെയ്തു കൊള്ളയടിച്ചിട്ടും മതി വരാതെ മണൽ മാഫിയ, നദീതടങ്ങൾ കയ്യേറി കമാനങ്ങളും കൊട്ടാരങ്ങളും പണിതു നദികളെ ശ്വാസം മുട്ടിച്ചു കൊണ്ട് ഭൂമാഫിയ, ജലാശയങ്ങളുടെ ജീവ നദികളായ മരങ്ങളെ വെട്ടിയും ഉണക്കിയും മറ്റു മാഫിയകൾ,, ഇതിനെല്ലാമിടയിൽ ജീവന് വേണ്ടി കേഴുന്ന ഭാഗീരതിയുടെ പിന്മുറക്കാർ.... ഭഗീരതൻ ഭൂമിക്കു ജീവൻ ഏകാനാണ്  പരാശക്തി സ്വരൂപിണിയെ ഭാരതത്തിലേക്ക് കൊണ്ട് വന്നത്. ഗംഗയും പമ്പയും നിളയും ഭാരതപ്പുഴയും തലമുറകളോളം പാലിച്ച ഭാരത ഭൂജാതർക്കു എന്നു മുതലാണ് നദികളെ വേണ്ടാതായി തുടങ്ങ്യത്??

       സമുദ്ര നിരപ്പിനേക്കാൾ താഴേക്ക്‌ നദികളുടെ അടിത്തട്ടു സഞ്ചരിച്ചു കഴിഞ്ഞു, ഇനി നമ്മുടെ കിണറുകളിൽ  ഉപ്പുവെള്ളം എത്തിത്തുടങ്ങും. (വരണ്ട മുടിയിൽ എത്ര എണ്ണ തേച്ചാലും സ്വാഭാവികത കിട്ടില്ല, നമ്മുടെ ജലാശയങ്ങളിൽ ഉപ്പു കൂടി കഴിഞ്ഞാൽ തലയില തേക്കുന്ന എണ്ണ - കച്ചവടക്കാർക്ക്   കോളായിരിക്കും.) ഡോക്ടർ സി ഐ ഐസക്ക് പറഞ്ഞത് പോലെ, നമ്മുടെ പർവത നിരകളും തന്നീര്തടങ്ങളും സംഭരിച്ചു വച്ചിരിക്കുന്ന ജലത്തിന് സമുദ്രജലത്തിന്റെ മർദ്ദതിനെ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നീർത്തടങ്ങളും  മറ്റും നികത്തി പമ്പക്കു മരണ വാറന്റ് നല്കി കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ അതി ഭീകരം ആയിരിക്കും. ഇപ്പോൾ 15 രൂപ കൊടുത്തു വാങ്ങുന്ന കുപ്പിവെള്ളത്തിന് 150 രൂപ ആയാലും വാങ്ങിക്കുടിക്കാൻ ആളുണ്ടാവും..

പെട്രോൾ വില കൂടുന്നെ എന്നു പറഞ്ഞു    നെഞ്ചതടിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്, ശീതള പാനീയങ്ങളുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ആ വര്ദ്ധനവ് അതി രൂക്ഷം ആകാത്തതിനു  കാരണം ഭൂമിയുടെ രക്തക്കുഴലുകൾ പൂർണ്ണമായും വറ്റാത്തതു മാത്രമാണ്. (അതിനുള്ള പണിയൊക്കെ നമ്മൾ എടുക്കുന്നുണ്ട് , ഡയാലിസിസ് കൊടുത്തു കൊണ്ട് മഴമേഘങ്ങൾ മറുപണിയും   കൊടുക്കുന്നുണ്ട്. :-അല്ലെങ്കിൽ വെള്ളവും കിട്ടാക്കനി ആയേനെ.) പെട്രോൾ ഇല്ലാതെയും മനുഷ്യന് ജീവിച്ചു പോകാം, പകരം സംവിധാനങ്ങൾ കണ്ടു പിടിക്കാം. എന്നാൽ വെള്ളത്തിന്‌ പകരം എന്താണ് ഉപയോഗിക്കുക?
       വർഷ കാലത്ത് ഭാരതവർഷം രൗദ്ര രൂപം ആർജിക്കും,  ഉഷ്ണ കാലത്ത് വരണ്ടു ഉണങ്ങുകയും ചെയ്യും. ഈ കള്ളനും പോലീസും കളി നമ്മുടെ നിലനില്പ്പിനെ തന്നെ വെല്ലു വിളിച്ചു കൊണ്ടിരിക്കയാണ്. ജലാശയങ്ങളുടെ സംരക്ഷണം മാത്രമാണ് നമ്മുടെയും ഭാവി തലമുറയുടെയും ജീവനെ സംരക്ഷിക്കാനുള്ള പോംവഴി.

                                          ഇത് ഗുണ്ടായിസമല്ലേ?             

            പമ്പാ നദിയെ സംരക്ഷിക്കാൻ സർക്കാർ ചില "മാസ്റർ പ്ലാനുകൾ " ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും മത്സരിച്ചു ഫണ്ടും അനുവദിക്കുന്നുണ്ട്. (ആദിവാസി പാകെജുകളുടെ കാര്യവും ഇത് പോലെ തന്നെ, ആദിവാസി ഇപ്പോഴും പഴയ പോലെ കഷ്ടപ്പെടുന്നു, ഇടനിലക്കാരുടെ മാളികകളുടെയും ആഡംബര വാഹനങ്ങളുടെയും എണ്ണം മാത്രം വർദ്ധിച്ചു.) പമ്പയുമായി ബന്ധപ്പെട്ട ഒരു പ്രധാന ആഘോഷമാണ് ഉതൃട്ടാതി ജലമേള. വള്ളംകളി നല്ല രീതിയിൽ നടക്കണമെങ്കിൽ പള്ളിയോടങ്ങൾക്ക്  കുഴപ്പം കൂടാതെ പോകാൻ കഴിയണം,. അതിനു നദിയിലെ പുറ്റുകൾ നീക്കം ചെയ്യേണ്ടത്  അത്യാവശ്യവുമാണ്.
ഉതൃട്ടാതി ജലമെലക്കു മുൻപായി യുദ്ധകാല അടിസ്ഥാനത്തിൽ തട്ടിക്കൂട്ടുന്ന ആഴ്ച പതിപ്പിൽ പ്രധാന സ്ഥാനമാണ് ചെളി/ പുറ്റു നീക്കലിനുള്ളത്.  ഓരോ വർഷവും ചെളി നീക്കാൻ വേണ്ടി കരാർ  കൊടുക്കും, കരാറുകാർ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി തുകയും വാങ്ങിക്കും. ഉദ്യോഗസ്ഥ തലത്തിൽ സമ്മാനങ്ങൾ എത്തിക്കുന്നുണ്ടാവം ഇല്ലെങ്കിൽ   ഈ വിളയാട്ടം നിർബാധം തുടരില്ലല്ലോ. ഗംഭീരമായി ആടുന്ന "നീക്കൽ  കഥാപാത്രങ്ങൾ" ഓരോ വർഷവും പുറ്റു നീക്കി, നീക്കി പമ്പയിലെ പുറ്റു മുഴുവനും ഇല്ലാതായി എന്നൊന്നും കരുതണ്ട, എല്ലാ വർഷവും ആവശ്യത്തിനു ചെളി അടിയുന്നുണ്ടല്ലോ.
    ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ഓണത്തിന് ശേഷമാണു എന്ന് മാത്രമേ കരാറുകാർക്കും അധികാരികൾക്കും അറിയൂ.. "വള്ളംകളിക്ക് സൌകര്യം ഒരുക്കാൻ വേണ്ടി പുറ്റു നീക്കൽ" എന്ന് മാത്രമേ അവർ വായിച്ചുള്ളൂ, കളിക്ക് മുന്പാണോ അതോ കഴിഞ്ഞാണോ എന്നൊന്നും ആ പേപ്പറിൽ ഇല്ലായിരുന്നു. ഇനി വള്ളംകളിക്ക് വേണ്ടിയല്ല പമ്പയെ സംരക്ഷിക്കാൻ അല്ലെ എന്ന് ചോദിച്ചാൽ.. പരപ്പുഴക്കടവ് മുതൽ മാലേത് കടവ് വരെയുള്ള വിസ്തൃതമായ പ്രദേശത്തെയാണോ പമ്പ എന്ന് വിളിക്കുന്നത്? ആ വിശാലമായ ഭാഗം മാത്രം "സംരക്ഷിച്ചാൽ" മതിയോ?

അല്ല സാർ, വള്ളംകളി സുഗമമായി നടത്താൻ വേണ്ടി തന്നെയാണ് പുറ്റു നീക്കുന്നത്!!!!


26.09.2013 ഇൽ ആറന്മുളയിൽ  ഒരു രസികൻ വേല നടന്നു..
വള്ളംകളിക് വേണ്ടി പുറ്റു നീക്കാൻ ഒരു പട അവിടെയെത്തി, "നിങ്ങൾ എന്താണ് ഹേ, ച്ചെയ്യുന്നത്?" എന്ന് ചോദിച്ച കരക്കാരോട്, "വള്ളംകളിക്ക് വേണ്ടി പുറ്റു നീക്കുകയാണ്" എന്നാണ് ആ മാന്യദേഹങ്ങൾ  മറുപടി പറഞ്ഞത്.

കരക്കാർ . "വള്ളംകളി കഴിഞ്ഞു മാഷെ, ഇനി അടുത്ത വര്ഷമേ ഉള്ളൂ"
മാന്യ ദേഹ. " ബബ്ബ ബബ്ബബ .. അത്.. ബബ്ബ.. അടുത്ത വര്ഷത്തേക്ക് വേണ്ടിയാണു ചേട്ടാ ഞങ്ങൾ പുറ്റു നിക്കുന്നത്,  ഞങ്ങൾ കുറച്ചു ദീർഘ വീക്ഷണം ഉള്ളവരാണ്"
 കര. " എല്ലാം സമ്മതിക്കാം, തല്ക്കാലം പണി നിർത്തിയാട്ടെ "

കുറച്ചു ദിവസം ആടി തിമിർക്കാം എന്ന് കരുതി കെട്ടും കെട്ടി വന്നവർ നിരാശരായി, 21 ലക്ഷം രൂപ!!! ചില്ലറ വല്ലതുമാണോ പോയത്!!
അങ്ങനെ വേലയ്ക്കു തിരശ്ശീല വീണു...

Sunday, September 22, 2013

കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...

ആറന്മുള വള്ളംകളി ഭക്തി നിർഭരവും വിശിഷ്ട അതിഥികൾ ഭക്തരും ആവണം...

        ആറന്മുള വള്ളം കളി ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ ഒരു ചടങ്ങാണ്, അതിൽ സംബന്ധിക്കുന്നവർ ഭക്തി നിർഭരമായ മനസോടെ ക്ഷേത്ര ദർശനവും പ്രാർത്ഥനയും കഴിഞ്ഞാണ്  വള്ളംകളിയിൽ പങ്കെടുക്കാറള്ളത്. ഭക്തിയും മതവുമായി ബന്ധമുള്ള ചടങ്ങുകളിൽ അത് രണ്ടും അബദ്ധമാണ്  എന്ന് വാദിക്കുന്നവർ പങ്കെടുക്കുന്നത് എന്ത് മാത്രം അർത്ഥ ശൂന്യമാണ്!!!
     .  1500-ലേറെ വർഷം മുൻപ് പോലും നടന്നിരുന്നതായി  വിശ്വസിക്കപ്പെടുന്ന ആറന്മുള വള്ളം കളിക്ക് ക്ഷേത്ര ആചാരം എന്ന ഒറ്റ മുഖം മാത്രമാണുള്ളത്. അതിൽ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കേണ്ടത് വള്ളം കളിയെ അതിന്റെ തനിമയിൽ തന്നെ നില നിർത്താൻ ആഗ്രഹിക്കുന്നവർ ആവണം എന്ന ആറന്മുളയുടെ തീരുമാനം ഫലം കണ്ടു. കൃത്യ സമയത്ത് വള്ളംകളി ആരംഭിച്ചു , വൈകിട്ട് 5, അഞ്ചരയോടെ സമാപിക്കുകയും ചെയ്തു.  30 വർഷത്തിനിടയിൽ ഇങ്ങനെ വള്ളംകളി നടന്നിട്ടില്ല എന്നാണ് പഴമക്കാർ പറയുന്നത്.

    കുറച്ചു വർഷങ്ങളായി ആറന്മുള വള്ളംകളിയിൽ നടന്നു കൊണ്ടിരുന്നത് എന്താണ് എന്ന് അറിഞ്ഞാൽ ക്ഷേത്ര ആചാരമാണോ  എന്ന് സംശയം തോന്നും. പി ജെ കുര്യൻ എന്ന ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ അദ്ദേഹത്തിന് വേണ്ടപ്പെട്ട ഏതെങ്കിലും വിശിഷ്ട വ്യക്തിയെ വള്ളംകളിയിൽ സംസാരിപ്പിക്കാം എന്ന നിർദ്ദേശം വക്കും. ആ നിർദ്ദേശം കണ്ണും പൂട്ടി സംഘാടകർ അംഗീകരിക്കും. ജലഘോഷ യാത്രക്ക് ശേഷം ഉച്ചക്ക് ഒന്നരക്ക് മത്സര വള്ളംകളി തുടങ്ങും എന്ന നോട്ടീസിലെ വാചകം അനുസരിച്ച് തുഴക്കാരും പൊതുജനങ്ങളും എങ്ങനെയെങ്കിലും സമയത്ത് തന്നെ സ്ഥലത്ത് എത്തും . വി ഐ പി ആയ അതിഥിയെ നാട് ചുറ്റിക്കാണിച്ചതിന്   ശേഷം മാത്രമേ ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ വള്ളംകളി ഫ്ലാഗ് ഓഫ്‌ നടക്കുന്ന സത്രക്കടവിലേക്ക് എത്തിക്കുകയുള്ളൂ. വി ഐ പിയെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി റോഡ്‌ അടച്ചു സെക്യൂരിറ്റി ഏർപ്പെടുത്തുകയും ചെയ്യും. പള്ളിയോടത്തിൽ നട്ടുച്ചയ്ക്ക് കാത്തിരിക്കുന്ന തുഴച്ചിൽക്കാർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാൻ പോലും സംഘാടകർ ശ്രദ്ധിക്കാറില്ല എന്ന ആരോപണവും ഉണ്ട്. വെയിലത്ത്‌ മേൽ വസ്ത്രമില്ലാതെ കാത്തിരിക്കുന്ന തുഴച്ചിൽക്കാരുടെ പുറം പൊട്ടി പോവുക പോലും ഉണ്ടായിട്ടുണ്ട്.  തൊണ്ട വരണ്ടു തുടങ്ങുമ്പോൾ പമ്പയിലെ "പുണ്യ ജലത്തിൽ" തോർത്ത്‌ മുക്കി ആ തോർത്ത്‌ പിഴിഞ്ഞ് വെള്ളം കുടിക്കുന്നതിൽ  അവർക്ക് ഒരു പരിഭവവും ഇല്ലായിരുന്നു. എന്നാൽ പോലും, 1.30 നു തുടങ്ങും എന്ന് പറഞ്ഞ മത്സരം 2.00 മണിക്കോ, 2.30 നോ തുടങ്ങില്ല. 3.00 മണിക്കും തുടങ്ങില്ല.. വേദി നിറഞ്ഞിരിക്കുന്ന വിശിഷ്ട വ്യക്തികൾ മുഴുവനും സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ തുഴച്ചിൽക്കാർക്ക് തങ്ങളുടെ ധർമം നിർവഹിക്കാൻ സാധിക്കൂ.
   വി ഐ പികളുടെ മുൻപിൽ കാത്തു കിടക്കുന്ന പള്ളിയോടങ്ങൾ പരപ്പുഴക്കടവിലേക്ക് യാത്ര ആരംഭിക്കുമ്പോൾ "വച്ചുപാട്ട്" പാടുക എന്നതാണ് കീഴ്വഴക്കം, അങ്ങനെയാണെങ്കിൽ മാത്രമേ ആറന്മുളയുടെ താളത്തിൽ തുഴയാനും ആവേശം ഉൾക്കൊള്ളാനും സാധിക്കൂ. എന്നാൽ മൈക്കിലൂടെ തുഴചിൽക്കാർ കേൾക്കുന്നത് താളവുമായി പുലബന്ധം പോലും ഇല്ലാത്ത വാചക കസർത്തുകൾ ആവും. മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന പ്രസംഗങ്ങൾ കഴിഞ്ഞു പള്ളിയോടങ്ങൾ തുഴച്ചിൽ ആരംഭിക്കുമ്പോൾ സമയം 4.00 ഓ 4.30 ഓ ആവും. ആറന്മുള ക്ഷേത്ര ആചാരത്തിന്റെ കർശന നിഷ്ടയെക്കുറിച്ചോ നാല് വള്ളങ്ങൾ വീതം ഹീറ്റ്സും, സെമി ഫൈനലും ഫൈനലും കളിയ്ക്കാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ചോ  എന്ത് ധാരണയാണ് പ്രസംഗക്കാർക്ക് ഉള്ളത് എന്ന് അറിയില്ല.    
     അങ്ങനെ, പ്രസംഗങ്ങളും വാഗ്ദാനങ്ങളും അലങ്കരിച്ച വള്ളംകളിക്ക് ശേഷം ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് പള്ളിയോടങ്ങൾ എത്തുമ്പോൾ സമയം 8.00 മണി കഴിയും. (വാഗ്ദാനത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, കഴിഞ്ഞ വള്ളംകളി സമയത്ത് ബഹു. രാജ്യ സഭ ഉപ അധ്യക്ഷൻ പള്ളിയോട സേവ സംഘത്തിനു ഒരു ബോട്ട് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ആ ബോട്ട് എന്തോ, ഈ വർഷം കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടായില്ല. മുൻപു പല തവണ വാഗ്ദാനം ചെയ്ത വൻ തുകകൾ പോലെ ആയിരിക്കും ആ ബോട്ടും.)

2013- ലെ വള്ളംകളിയിൽ സംഭവിച്ചത്...

കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...

ഭരത് സുരേഷ് ഗോപി എന്ന മഹാ നടൻ ആറന്മുളയുടെ മരുമകനാണ്, ഈശ്വര വിശ്വാസിയാണ്, സർവ്വോപരി സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുക എന്ന ലക്ഷ്യം സഫലമാക്കാൻ വേണ്ടി അനന്തു, അക്ഷയ എന്ന രണ്ടു കുട്ടികളെ അദ്ദേഹം സ്വീകരിച്ചത് ഇന്നാട്ടുകാരുടെ മനസ്സില് അദ്ദേഹത്തിന് ഒരു വിശിഷ്ട സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. തുലാഭാരത്തിന് എത്തിയ അദ്ദേഹത്തെ വള്ളംകളിയുടെ വിശിഷ്ട അതിഥി ആക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത് സർക്കാർ തലത്തിൽ നിന്നുണ്ടായ നിസ്സഹാകരണമാണ്.  ബഹു. ഗവർണർ എത്തും എന്ന് അറിയിച്ചെങ്കിലും സുരക്ഷ കാരണങ്ങളാൽ എത്താൻ സാധിക്കില്ല എന്ന് അറിയിച്ചു പിൻവാങ്ങി. മുൻ കാലത്തിൽ നിന്ന് വിഭിന്നമായി "തിരുവാറന്മുളയപ്പൻ   എന്നെ ഇന്ന് രാവിലെയും കണ്ടു, ഇന്നലെ ഞാൻ തിരുവാറൻമുളയപ്പനെ കണ്ടു"  എന്നും മറ്റുമുള്ള ചിലരുടെ സ്ഥിരം  "പ്രസംഗ വയറ്റിളക്കങ്ങൾ" ഉണ്ടായതുമില്ല. വരും എന്നു വാക്കാലും പത്ര വാർത്ത‍യാലും ഉറപ്പു നല്കിയ ബഹുമാന്യ കേരള ഗവർണർ {ഉദ്ഘാടനം}, സ്പീകർ ജി കാർത്തികേയൻ(, കേന്ദ്ര മന്ത്രി ചിരഞ്ജീവി, പി ജെ ജൊസഫ് (മത്സര വള്ളംകളി ഉദ്ഘാടനം), അടൂർ പ്രകാശ്‌, സജി ചാക്കോ തുടങ്ങിയ നേതാക്കൾ എന്ത് കാരണത്താലാണ് വള്ളംകളിയിൽ നിന്നും കൂട്ട ഒഴിവാകൽ  നടത്തി  ആറന്മുളയെ "ശിക്ഷിച്ചത്" എന്നറിയില്ല. ക്ഷണികപ്പെട്ടില്ലെങ്കിൽ പോലും മാരാമണ്ണിൽ   എത്താൻ ഇവർക്കുള്ള ശുഷ്കാന്തിക്ക് പിന്നിലെ കാരണവും അറിയില്ല. ജന പ്രതിനിധികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, മതേതര രാഷ്ട്രീയ പ്രവർത്തകർ ,മാരാമണ്ണിൽ  ലഭിക്കുന്ന മുൻസീറ്റ്‌ സ്ഥാനത്തിനു കൊടുക്കുന്ന വില പോലും ഈ ക്ഷേത്ര ചടങ്ങിലെ വിശിഷ്ട അതിഥി സ്ഥാനത്തിനു കൊടുക്കുന്നില്ല എന്നത് ഒട്ടും ആശാസ്യമല്ല. ഈ ധിക്കാര പരമായ അവഗണന മാരാമണ്ണിൽ കാണിക്കാൻ ഇവർക്ക് ധൈര്യം ഉണ്ടാവുമോ? ചടങ്ങിൽ മുഖം കാണിച്ചിട്ട് പരമപദത്തിലേക്ക്   എന്നോണം ഓടിപ്പോയ പി സി വിഷ്ണുനാഥ് എന്ത് മഹാകാര്യമാണ്‌ അതിനു ശേഷം ചെയ്തത് എന്ന് കാത്തിരുന്നവരോട് പറയാൻ ബാധ്യസ്ഥനല്ലേ?

ഈ ചതി മുൻകൂട്ടി കണ്ടു കൊണ്ട് ബദൽ സംവിധാനം ഒരുക്കിയ സംഘാടകരെ അഭിനന്ദിക്കാൻ ഐക്കര ജങ്ക്ഷനും തറയിൽ മുക്കിലും കാത്തിരുന്നവർ പറഞ്ഞത് ഇതാണ് " ഒരു ഭക്തൻ വള്ളംകളിയിൽ മുഖ്യ അതിഥി ആവുന്നത് സന്തോഷകരമാണ്, നല്ല കാര്യങ്ങൾ ചെയ്ത സേവസംഘത്തെയും മറ്റു സംഘാടകരേയും എത്ര അഭിനന്ദിച്ചാലാണ്  മതിയാവുക".      

അട്ഭുതകരമെന്നോണം കൃത്യം സമയത്ത് തന്നെ മത്സരം ആരംഭിച്ചു, അഞ്ചരയോടെ വിജയികൾ ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് തിരിക്കുകയും ചെയ്തു. 30 വർഷത്തിനിടയിൽ ഇങ്ങനെ കൃത്യ സമയത്ത് വള്ളംകളി സമപിച്ചിട്ടില്ല എന്ന് അറിയുമ്പോഴേ ഇത്തവണത്തെ വള്ളംകളി സംഘടനതിന്റെ മികവു മനസ്സിലാക്കാൻ സാധിക്കൂ.

കാര്യമാത്ര പ്രസക്തവും അത്യാവശ്യത്തിനു മാത്രം അലങ്കാരങ്ങളും ഉള്ള സ്വാഗത പ്രസംഗവും {ശ്രീ. ശങ്കരനാരായണ പിള്ള, പള്ളിയോട സേവ സംഘം പ്രസിഡന്റ്‌))))}  ഭക്തി നിറഞ്ഞ മറ്റു പ്രസംഗങ്ങളും വള്ളംകളിക്ക് മാറ്റ് കൂട്ടി. ഈശ്വരന്റെ അനുഗ്രഹം സൂചിപ്പിച്ചു കൊണ്ട് ഒരു ദിവസം പൂർണ്ണമായും മഴ മേഘങ്ങൾ നീങ്ങി നിന്ന് വള്ളംകളി ഗംഭീരമാക്കി. വള്ളംകളി കഴിയുന്നത്‌ വരെ സമാധാന പ്രശ്നങ്ങൾ ഒന്നും ഉണ്ടായതുമില്ല. റോഡ്‌ അടച്ചു സെക്യൂരിറ്റി ഒരുക്കാതിരുന്നത് പൊതുജനത്തിനും ഉപകാരമായി.  ക്ഷേത്ര പരിസരവും സത്രക്കടവും ജനനിബിടം ആയിരുന്നുവെങ്കിലും ഒരു ഗതാഗത പ്രശ്നവും ഉണ്ടായില്ല. ഒരു മദ്യപാനിയെ  പോലും പിടി  കൂടേണ്ടി വന്നില്ല എന്ന ആശ്വാസ വചനം പോലീസ് ഉദ്യോഗസ്ഥരിൽ  നിന്ന് കേട്ടപ്പോൾ തിരുവാറൻമുളയപ്പന്റെ   അനുഗ്രഹ ആശിസ്സുകൾ കൊണ്ട് ആറന്മുള വള്ളംകളി സുശോഭാനവും ജാജ്വല്യവും ആയിത്തീർന്നു എന്ന് ആത്മ സംതൃപ്തി നിരവധി പേരിൽ നിഴലിക്കുനതും കാണാമായിരുന്നു.        
                

Tuesday, September 10, 2013

In Aranmula, row over the airport project vitiates the festival spirit — even the famous Uthrittathiboat race was a doubtful starter


Onam celebrations at Aranmula are unlike any other. But this time, dark clouds hover over the festivities in the village. Even the famous Uthrittathi boat race on the Pampa, which lines the village, was a doubtful starter on the festival calendar.The rancour has its roots in an airport planned in the village.“It is sad to say that my village has started witnessing the brutal infiltration of neoliberal self-interests in the form of development that seldom cares for the sustenance of nature and humankind,” Thomas P. Thomas, academic and environmentalist, says.
“The problem facing Aranmula is typical of those propagated by self-styled promoters of development elsewhere in the country, making it a ‘test dose,’ or rather a ‘pilot plot,’ to ravage various other places across the State known for their natural beauty and social harmony.”             Aranmula is a temple village, famous for its centuries-old Sree Parthasarathy Temple.Its heritage reflects in the metal mirror Aranmula Kannadi and an assortment of rustic festivities. It is a village of tradition.But it is the private international airport project, planned on 280 hectares of land, mainly paddy fields and wetlands, that is now keeping the village in the news, even when Onam is just days away.The State government has accepted 10 per cent sweat equity in the private company promoting the airport and later decided to allot “Poramboke” land for the airport project, leading to a State-public confrontation.
Sad state
Raveendran Nair, a septuagenarian villager, says governments that ruled the State in the past decade are responsible for the sad state of affairs in the otherwise calm Aranmula.The previous Left Democratic Front government gave in-principle clearance for the project proposal in 2011.The United Democratic Front government that came to power that year has taken a step further in supporting the project opposed by the local population, environmentalists and scientists.The Bharatiya Janata Party leadership maintained a studied silence on the project till the people, especially those belonging to certain Palliyoda Karayogams on the banks of the Pampa that own snakeboats (Palliyodam), came out in the open against the project.The Rashtriya Swayamsevak Sangh and other Sangh Parivar organisations entered the scene with the Palliyoda Pallivilakku Samrakshana Samithi protesting against the inclusion of sacred groves and places of worship having close ritualistic links with Sree Parthasarathy Temple on the project site.Kummanam Rajasekharan, general secretary, Hindu Aikyavedi, has taken over as the chief patron of the Aranmula Heritage Village Action Council.Mr. Rajasekharan says the airport project that require conversion of a vast expanse of the Aranmula “Puncha” (paddy fields) will have a catastrophic impact on the Pampa and the environment, ultimately bringing an end to various unique customs, traditions and festivities, including the regatta, the village is known for.
Now leaders of Communist parties, the Congress and the Sangh Parivar share a platform in opposing the project.P. Prasad, district secretary of the Communist Party of India and close associate of Medha Patkar, social activists, says the action council has highlighted the gravity of the issues around the controversial airport project with the Union Ministries and the State government.Leaders having diverse views share a common platform, airing their protests against land conversion, at Aranmula.It is a sign of people losing faith in the political leadership, V.N. Gopinatha Pillai, leader, All-Kerala River Protection Council, says.However, Anto Antony, MP, and K. Sivadasan Nair, MLA, stood firmly with the Chennai-based KGS company, saying they were supporting the project which could bring about development to the entire region.
Support
Sugathakumari, poet, who hails from Aranmula, joined the agitation and various socio-political and religious leaders aligned with her to launch a mass movement under the banner of the Joint Action Council. V.M. Sudheeran, T.N. Prathapan, V.T. Balaram, Peelipose Thomas and K.K. Royson, Congress leaders, backed the public agitation.Philipose Mar Chrysostum, senior Metropolitan of Mar Thoma Church, Ms. Patkar, and V.R. Krishna Iyer, eminent jurist, backed Sugathakumari’s crusade.
The Ecological Concerns Department of the Church of South India launched a campaign of its own against the project. Geevarghese Mar Coorilos Metropolitan of the Jacobite Syrian Church and Swami Golokananda of Sri Ramakrishna Ashram were among those who opposed the project, which require reclamation of paddy fields and razing of hills.Pinarayi Vijayan, V.S. Achuthanandan, Panniyan Raveendran, Mullakkara Ratnakaran, N.K. Premachandran and Benoy Viswom, Left Democratic Front leaders, and V. Muralidharan, BJP State president, addressed various public meetings in protest against the airport project at Aranmula during the past one year.
Clearances
Gigi George, KGS managing director, says the company had obtained all clearances for the Rs. 2,000-crore airport project, which can be made operational in 2014.But replies given by Union Ministers in Parliament show that the Union Ministry of Environment and Forests has not yet given the mandatory clearance.There were allegations of corruption and a misinformation campaign by the company for obtaining certain clearances from the Union Ministries of Defence and Civil Aviation.
The environment impact assessment conducted on behalf of the company has not classified the land identified as the project site as paddy land or wetlands, besides keeping mum on the archaeological importance of the ancient Parthasarathy temple, V.S. Vijayan, former Chairman of the Kerala State Biodiversity Board, says.
Land usurped
Another allegation is of land mafia usurping land belonging to a few poor Scheduled Caste families in the name of the airport project.The District Collector and the Taluk Land Board have reported gross irregularities to favour the airport company. The Board even declared 92 hectares of land in the possession of the company as excess land.The mass movement against the airport project entered a crucial phase with the government and the MP and the MLA hardening their stance in support of the private company.
Tents pitched
As many as 400 landless farm-worker families owing allegiance to the Kerala Karshaka Sanghom encroached upon nearly 21 hectares of illegally converted paddy land in January, demanding distribution of excess land among the landless.In places outside Aranmula which have many NRIs, the airport project finds some support.“We need not go a long way to Nedumbasserry or Thiruvananthapuram to pick up our children and grandchildren coming from abroad once the Aranmula airport comes up,” Achenkunju of Elanthoor, near Kozhencherry, says.“What is the use of an airport, if it destroys the environment and the Pampa, the lifeline of the Central Travancore region?” asks R. Induchoodan, general convener of the Palliyoda Pallivilakku Samrakshana Samithi.Mr. Sivadasan Nair says development of his constituency is his prime concern and the agitation against the airport project is anti-people, anti-development.
Panel report
The Legislative Committee on Environment, chaired by C.P. Mohammed, visited Aranmula and submitted a report to the Assembly, strongly opposing the airport project.The tactical war over the controversial airport project between politico-corporate forces on the one side and socio-political and religious groups on the other have started disturbing the peace in the region in recent times. The alleged assault on the MLA on the temple premises and the violent protest that followed a few weeks ago are examples.Ms. Sugathakumari says it is time such an ecological disaster and a legal misadventure at the hands of a democratically elected government were checked by the people through a non-violent movement.
What is the use of an airport, if it destroys the environment and the Pampa, the lifeline of the Central Travancore region?


Courtesy : Shri. Radhakrishnan Kuttoor, The Hindu

Thursday, August 29, 2013

No clearance yet for airport, Sonia tells Sugathakumari

Congress president Sonia Gandhi has written to poet Sugathakumari that the Union Ministry of Environment and Forests (MoEF) has not yet cleared the proposed airport project at Aranmula. The project has been put on hold by the Minister due to several representations received from NGO activists and eminent citizens, the letter said.
 Ms. Sugathakumari said she had received a letter in this regard from Dhiraj Srivastava, private secretary to Ms. Gandhi, on Tuesday. KGS Group, promoters of the private airport project, had earlier claimed to have procured all requisite clearances.
The letter, dated August 21, says that “the project has been strongly recommended by the Government of Kerala, and the establishment of the greenfield airport at Aranmula was also mentioned in the President’s address to both Houses of Parliament in the beginning of the year.” The Minister had assured the detractors that no action would be taken till all facts were verified, it said. “The MoEF has sought clarifications from the State government vide letter No. 10-51/2010-IA-III, dated July 17 and 18, 2013.”
Welcoming the Congress president’s prompt response to the memorandum filed by the Joint Action Council (JAC), Ms. Sugathakumari called for the former’s immediate intervention to save the remaining paddy land and wetland in Kerala so as to maintain the country’s food security.

CONCERN

Mr. Sugathakumari, who is also the chairperson of the Joint Action Council campaigning against the private airport, which requires large-scale conversion of paddy land and wetland in Aranmula expressed deep concern over the firm stand adopted by the State government in support of the “anti-people and anti-nature” project.
She said the government as well as the MoEF should clarify why the Legislative Committee on Environment chaired by Congress MLA C.P. Mohammed had opposed the airport project.
She alleged that the so-called expert committee report submitted to the State government as well as the MoEF was a “manipulated desk-top report” managed by certain vested interests. The report not even mentioned the vast expanse of paddy land and wetland in Aranmula, she alleged.
Ms. Sugathakumari said the ongoing agitation to save Aranmula was a struggle to protect the remaining paddy land and wetland in the State. She said scientists had already cautioned against alarming groundwater depletion due to wanton land conversion across the State.
The poet said eminent persons such as V.R. Krishna Iyer, K.P.S. Menon, religious leaders, scientists, social activists, and 73 of the 140 MLAs in the Assembly had signed the JAC memorandum submitted to the Prime Minister against the Aranmula airport project.

Courtesy : The Hindu, August 28

Thursday, August 22, 2013

ആറന്മുള എംഎല്‍എ കേസ്‌ ദുരുദ്ദേശ്യപര്യം: കുമ്മനം രാജശേഖരന്‍


ആറന്മുള വള്ളസദ്യയുടെ ഉദ്ഘാടനവേളയില്‍ എംഎല്‍എയായ കെ. ശിവദാസന്‍ നായരുടെ ഷര്‍ട്ട്‌ കീറിയത്‌ സംബന്ധിച്ച്‌ വധോദ്യമത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത പോലീസ്‌ നടപടി ദുരുദ്ദേശ്യപരവും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്‌. ഒരേ സംഭവത്തിന്റെ പേരില്‍ രണ്ട്‌ കുറ്റത്തിന്‌ രണ്ട്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്ത്‌ മനഃപൂര്‍വ്വം നിരപരാധികളായവരെ കുടുക്കുകയും പീഡിപ്പിക്കുകയുമാണ്‌. വയര്‍ലെസ്‌ സെറ്റ്‌ നശിപ്പിച്ചുവെന്നാരോപിച്ച്‌ ആദ്യം എടുത്ത കേസില്‍ ഷര്‍ട്ട്‌ കീറിയ സംഭവം പോലീസ്‌ പറയുന്നില്ല. നാല്‍മണിക്കൂറുകള്‍ക്ക്‌ ശേഷം ശിവദാസന്‍ നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വധോദ്യമത്തിന്‌ മറ്റൊരു കേസ്‌ എടുത്തത്‌. എംഎല്‍എയുടെ ഒരു ഷര്‍ട്ട്‌ കീറിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കുകയും വധോദ്യമവും ആരോപിച്ച്‌ നീണ്ട 22 ദിവസം എട്ട്‌ പേരെ ജയിലില്‍ അടച്ചു.


കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തു. ഇത്‌ മനുഷ്യാവകാശ ധ്വംസനവും നിയമചരിത്രത്തില്‍ ആദ്യ സംഭവവുമാണ്‌. നിയമത്തെയും പോലീസിനെയും സര്‍ക്കാരിനെയും ദുരുപയോഗം ചെയ്ത്‌ തന്റെ പ്രതിയോഗികളെ തെരഞ്ഞെടുപിടിച്ച്‌ പകവീട്ടുകയും ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തെ എങ്ങനെയും തകര്‍ക്കുകയുമാണ്‌ എംഎല്‍എയുടെ ലക്ഷ്യം. ഒരു ഷര്‍ട്ട്‌ കീറിയ കേസില്‍ ഇത്രയേറെ വാശിയും കാര്‍ക്കശ്യവും കാട്ടുന്ന പോലീസ്‌ തങ്ങളുടെ സ്റ്റേഷന്‍ പട്ടാപ്പകല്‍ അക്രമിക്കുകയും ജനമൈത്രി പോലീസ്‌ സ്റ്റേഷന്‍ എന്ന ബോര്‍ഡ്‌ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ എന്തുകൊണ്ട്‌ ഒരു നടപടിയും സ്വീകരിക്കുന്നില്ല? ആറന്മുള സമരസമിതി നേതാക്കളുടെ വീടുകള്‍ തകര്‍ത്തവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നു. അന്തസ്സും അഭിമാനവും ഒരു എംഎല്‍എയ്ക്ക്‌ മുന്നില്‍ അടിയറവയ്ക്കുന്ന നിലയിലേക്ക്‌ പോലീസ്സേന നാണംകെട്ട രീതിയില്‍ തരം താഴുന്നത്‌ ലജ്ജാകരമാണ്‌. നാടിനും പോലീസിനും അപമാനമാണ്‌. പി.സി ജോര്‍ജ്ജ്‌ എംഎല്‍എയെ നടുവഴിയില്‍ തടഞ്ഞ്‌ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ്സുകാരെക്കുറിച്ച്‌ ശിവദാസന്‍ നായരും പോലീസും സ്പീക്കറും എന്തെ ഒന്നും മിണ്ടുന്നില്ല?
ആറന്മുള വിമാനത്താവള വിരുദ്ധ സമരം പൂര്‍വ്വാധികം കരുത്തോടെയും ജനപങ്കാളിത്തത്തോടെയും തുടരുക തന്നെ ചെയ്യും. കള്ളക്കേസില്‍ കുടുക്കി സമരസേനാനികളെ ജയിലിലടച്ച്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്ന്‌ വ്യാമോഹിക്കേണ്ടതില്ല. എംഎല്‍എയും, എം.പിയും രാജ്യസഭാഉപദ്ധ്യക്ഷനും ആറന്മുളയെ വില്‍ക്കാനും ഒറ്റുകൊടുക്കാനും നേതൃത്വം നല്‍കിയവരാണ്‌. പുണ്യപമ്പാനദിക്കും ആറന്മുള ക്ഷേത്രത്തിനും തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടത്തിനും പളളിയോടത്തിനും വിനാശമുണ്ടാകുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഈ ജനപ്രതിനിധികളെ ആറന്മുളയിലെ പൊതുപരിപാടികളില്‍ അതിഥികളാക്കാന്‍ സമ്മതിക്കില്ല. ജനവികാരം മനസ്സിലാക്കി ചടങ്ങുകളില്‍ നിന്ന്‌ ഒഴിവായി മാറിനില്‍ക്കാന്‍ ഇവര്‍ സ്വയം തയ്യാറാവണം.

ആറന്മുള നെല്‍പ്പാടവും നീര്‍ത്തടവും നികത്തിക്കൊണ്ടുള്ള പദ്ധതിക്കുവേണ്ടി കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടന്നിട്ടുണ്ട്‌. സരിത എസ്‌. നായരും ഈ ജനപ്രതിനിധികളും ചേര്‍ന്ന്‌ നടത്തിയ പണമിടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണം. പ്രത്യേകിച്ച്‌ എം.പിയായ ആന്റോ ആന്റണിക്കും സഹോദരനും എതിരെ കേരള കോണ്‍ഗ്രസ്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണ്‌.
മൃതദേഹത്തില്‍ റീത്ത്‌ വച്ച്‌ അന്തിമോപചാരം അര്‍പ്പിച്ചശേഷം ആറന്മുളക്ഷേത്രത്തിന്റെ 18 പടിചവിട്ടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച എംഎല്‍എയുടെ നടപടി ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ പരിഹാര നടപടി സ്വീകരിക്കണം. തെറ്റിന്‌ ബോര്‍ഡ്‌ കൂട്ട്‌ നില്‍ക്കരുത്‌. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌.
മൂന്ന്‌ ജനപ്രതിനിധികള്‍ക്കെതിരായ ബഹിഷ്കരണ നടപടികള്‍ തുടരണമെന്നും പരിഹാരക്രിയകള്‍ വേണമെന്നുമുള്ള ആവശ്യമുന്നയിച്ച്‌ എല്ലാ പള്ളിയോടകരകളിലും വ്യാപകമായ പ്രചരണപരിപാടികള്‍ ആരംഭിക്കും.
പള്ളിയോട സേവാസംഘം ഈ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ കരകളോടൊപ്പം നില ഉറപ്പിക്കണം. ജനപങ്കാളിത്തത്തോടെ ആറന്മുള ജലോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിന്‌ എല്ലാവിധ പിന്തുണയും സഹായവും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി വാഗ്ദാനം ചെയ്യുന്നു.