Monday, June 10, 2013

ആറന്മുളക്കെതിരായ ഗൂഢാലോചന



പൈതൃകനഗരമായ, കാര്‍ഷിക സംസ്ക്കാരം നിലനില്‍ക്കുന്ന പമ്പയെ ജലസമ്പുഷ്ടമാക്കുന്ന ആറന്മുളയില്‍ ഒരു വിമാനത്താവളം കൊണ്ടുവരാനുള്ള നീക്കം പരിസ്ഥിതി വാദികളുടെ മാത്രമല്ല, മാധവ്‌ ഗാഡ്ഗിലിന്റെ വരെ എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തന്നെ മൂന്ന്‌ വിമാനത്താവളങ്ങളുള്ളപ്പോള്‍ 150 കിലോമീറ്ററിനുള്ളില്‍ രണ്ട്‌ എയര്‍പോര്‍ട്ട്‌ പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കാന്‍ ശ്രമം നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ ‘മരുമകന്‍ ഇഫക്ട്‌’ ആണ്‌ ഇതിന്‌ പിന്നില്‍ എന്നും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട്‌ വാദ്ര ആറന്മുള വിമാനത്താവള നിര്‍മാണത്തിന്‌ തുനിയുന്ന കെജിഎസ്‌ ഗ്രൂപ്പിലെ ഷെയര്‍ഹോള്‍ഡര്‍ ആണെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, ആന്റോ ആന്റണി എംപി എന്നിവരാണ്‌ വിമാനത്താവള നിര്‍മാണ ഗൂഢാലോചനയ്ക്ക്‌ പിന്നില്‍. ഈ പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതാണ്‌. എബ്രഹാം കാരമണ്ണില്‍ ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പേരില്‍ വാങ്ങിയ പുഞ്ചവയലില്‍ മത്സ്യം വളര്‍ത്തലാണ്‌ ലക്ഷ്യം എന്ന്‌ പരിസ്ഥിതിവാദികളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രചാരണം അഴിച്ചുവിട്ടപ്പോഴും ഈ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അജണ്ട ‘വികസനം’ ആണ്‌. സമീപമുള്ള കുന്നിടിച്ച്‌ നിരത്തി പുഞ്ച നികത്താനുള്ള നീക്കത്തിനെതിരെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടിച്ചു.
        എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്‌ കോഴഞ്ചേരിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സിയോണ്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറിംഗ്‌ കോഴ്സിന്റെ എയര്‍സ്ട്രീപ്പിന്‌ വേണ്ടിയായിരുന്നു. നിലംനികത്തലിന്‌ അനുവാദവും പോലീസ്‌ സംരക്ഷണവും നല്‍കിയ ഹൈക്കോടതി നികത്തിയ നെല്‍പ്പാടത്ത്‌ നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്ന്‌ നിഷ്കര്‍ഷിച്ചിരുന്നു. പക്ഷെ പ്രകൃതിദത്തമായ സംരക്ഷണ സംവിധാനങ്ങളൊക്കെ നശിപ്പിച്ച്‌ ജലലഭ്യതയ്ക്ക്‌ അനിവാര്യമായ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാക്കി ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക നാശമാണ്‌ വിമാനത്താവള നിര്‍മാണ കമ്പനി വിഭാവനം ചെയ്തത്‌.
“ആറന്മുളയെ സംരക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന പരിസ്ഥിതി കണ്‍വെന്‍ഷനില്‍ അധിനിവേശ തന്ത്രങ്ങള്‍ ആറന്മുളക്കെതിരെ ചെലുത്തുന്നു എന്ന്‌ കവി രമേശന്‍ നായരും ആറന്മുള മിച്ചഭൂമി കേസ്‌ അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നു എന്ന്‌ പൈതൃക ഗ്രാമസമിതി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രസ്താവിച്ചു. ഈ വിഷയത്തില്‍ ദുരൂഹത പടര്‍ത്തി മിച്ചഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാറുള്ള സുശീലാ ഭട്ടിനെ വിലക്കി അഡ്വക്കേറ്റ്‌ ജനറല്‍ സ്വയം ഹാജരായതുമാണ്‌. കേരള സര്‍ക്കാരും കെജിഎസ്‌ അനുഭാവികളാണ്‌.
രാഷ്ട്രീയക്കാരെ കരിവാരിത്തേക്കുന്ന സമീപനം വര്‍ധിക്കുന്നു എന്ന വിലപിക്കുന്ന രാഷ്ട്രീയനേതാക്കള്‍ തിരിച്ചറിയാത്തത്‌ അവര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ജനനന്മ ബലികഴിക്കുന്നു എന്നതാണ്‌. പ്രകൃതിസംരക്ഷണം മനുഷ്യരാശിയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. പ്രകൃതിനാശത്തിനാണ്‌ ആറന്മുളയില്‍ രാഷ്ട്രീയ ഒത്താശയോടെ കെജിഎസ്‌ ഗ്രൂപ്പ്‌ ശ്രമിക്കുന്നത്‌. നാല്‍പ്പത്തിനാല്‌ നദികളുള്ള കേരളത്തില്‍ ഈ വര്‍ഷത്തെ കടുത്ത വരള്‍ച്ചയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടത്‌ കുന്നും മലയും നശിപ്പിച്ചതിനാലും മഴവെള്ളം താഴാതെ ഭൂഗര്‍ഭജലം  

പ്രത്യക്ഷമായതിനാലുമാണ്‌. മാലിന്യ സംസ്ക്കരണ സംസ്ക്കാരമില്ലാത്ത മലയാളി ലഭ്യമായ ജലത്തെപ്പോലും മലിനമാക്കി കേരളത്തെ സാംക്രമികരോഗത്തിന്റെ വിളനിലമാക്കി. മഴ തോരാതെ പെയ്തിട്ടും കേരളത്തില്‍ പലയിടത്തും കുടിവെള്ള ക്ഷാമം തുടരുകയാണ്‌. ഈ സമകാലിക യാഥാര്‍ത്ഥ്യത്തെ അവഗണിച്ച്‌ പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്ന്‌ കസ്തൂരിരംഗനും മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തിരസ്ക്കരിച്ചാണ്‌ രാഷ്ട്രീയാന്ധതയും ബധിരത്വവും ബാധിച്ച രാഷ്ട്രീയ നേതാക്കള്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്‌. ആറന്മുള മിച്ചഭൂമി കേസില്‍ നടന്നുവരുന്ന മറ്റൊരു ഗൂഢനീക്കമെന്തെന്നാല്‍ കണ്ടെത്തിയ മിച്ചഭൂമി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ദരിദ്രരായ ഭൂരഹിതര്‍ക്കും നല്‍കാതെ മിച്ചഭൂമി പ്രഖ്യാപനം തന്നെ ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്നുവെന്നതാണ്‌. ഇത്‌ ഇവരുടെ ഭരണഘടനാവകാശ നിഷേധമാണ്‌. ആറന്മുള ഗ്രാമകര്‍മ സമിതി ഇതിനെതിരെ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.


courtesy : Janmabhumi daily

ആറന്മുള പോലെ വയനാട് വിമാനത്താവളവും ചട്ട ലംഘനമാവും janayugam online

കല്‍പറ്റ: ആറന്മുളയിലേത് പോലെ വയനാട് വിമാനത്താവളവും നിലവിലെ ചട്ടങ്ങളുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറ്റന്‍പത് കിലോമീറ്ററിനുള്ളില്‍ രണ്ട് വിമാനത്താവളങ്ങളുള്ളതും നെല്‍വയലും ചതുപ്പും നികത്തി നിര്‍മിക്കുന്നതുമായ ആറന്മുള വിമാനത്താവളം നിലവിലുള്ള ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് സീതാറാം യെച്ചൂരി അധ്യക്ഷനായ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
           ഇനിയും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത വയനാട് വിമാനത്താവളത്തിന്റെ കാര്യത്തിലും  ഇത് ബാധകമാവും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇരുനൂറ്റന്‍പത് ഏക്കറോളം നെല്‍വയല്‍ നികത്തി പനമരം, നടവയല്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചീക്കല്ലൂരില്‍ വിമാനത്താവളത്തിനായി നടപടികള്‍ നീങ്ങുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം 130 കിലോമീറ്റര്‍ പോലും ദൂരം ചീക്കല്ലൂരിലേക്കില്ല. മൈസൂര്‍ വിമാനത്താവളത്തിലേക്കും ദൂരം 150 കിലോമീറ്ററില്‍ കുറവാണ്. നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്കും ഏതാണ്ട് ഇതേ ദൂരമേ ചീക്കല്ലൂരില്‍ നിന്നുള്ളു. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആറന്മുളയുടെ കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്.

      ഇടത്തരം വിമാനങ്ങളുടെ ലാന്‍ഡിംഗ്, പറക്കല്‍ എന്നിവ മാത്രം ലക്ഷ്യമാക്കുന്ന എയര്‍സ്ട്രിപ്പെന്ന പേരിലാണ് വയനാട് വിമാനത്താവളം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ സര്‍വെ ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ച കേരള വ്യവസായ വികസന കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെ നിര്‍മിക്കുന്ന വിമാനത്താവളം എന്നുതന്നെയാണ് അറിയിപ്പില്‍ പറഞ്ഞിട്ടുള്ളത്. ഭാവിയിലെ വികസന സാധ്യത കൂടി ചേര്‍ത്തുള്ള സാമ്പത്തിക-പാരിസ്ഥിതിക റിപ്പോര്‍ട്ടാണ്  സര്‍ക്കാറിന് കെ എസ് ഐ ഡി സി കൈമാറിയത് .നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പ്രാരംഭ സര്‍വെയും മറ്റും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കെ എസ് ഐ ഡി സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതനുസരിച്ച് വിമാനത്താവളത്തിന്റെ പാരിസ്ഥിതിക- സാമ്പത്തിക സാധ്യതാ പഠനം നടത്താന്‍ കെ എസ് ഐ ഡി സി ഏല്‍പ്പിച്ചത് ഡല്‍ഹി ആസ്ഥാനമായുള്ള നൈറ്റ് ഫ്രാങ്ക് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയായിരുന്നു. രണ്ട് തവണ സര്‍വെ ടീം നിര്‍ദിഷ്ട വിമാനത്താവളത്താവളത്തിനായി നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ യുക്തമെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍ പരിശോധിക്കാന്‍ എത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദൗത്യം നടത്താതെ തിരികെ പോവേണ്ടിവന്നു. പിന്നീട് ജില്ലാ കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയും പ്രദേശത്തിന്റെ ഭൂപടം വെച്ച് പരിശോധിച്ചും പ്രദേശത്തെ കാലാവസ്ഥയെ കുറിച്ച് പഠിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി അധികം വൈകാതെ ആരംഭിക്കും. ജില്ലയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന് ജനകീയമായ ആവശ്യം ഉയര്‍ന്നിരുന്നില്ല. 
          റെയില്‍വേ ലൈന്‍ വരെയുള്ള ആവശ്യങ്ങള്‍ക്കാണ് കൂട്ടായ മുറവിളി ഉയര്‍ന്നിട്ടുള്ളത്. 2011-12ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണ് വയനാട് വിമാനത്താവളം. സാധാരണക്കാരും പാവപ്പെട്ടവരും ചികില്‍സക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇതിനായി പിന്നീട് ഒരുനടപടിയും പുരോഗമിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് ചുവപ്പുനാടയില്‍ ഒതുക്കി, വിമാനത്താവള പദ്ധതി സജീവമാക്കുകയായിരുന്നു സര്‍ക്കാര്‍.  നൂല്‍പ്പുഴ പഞ്ചായത്തില്‍ ആദിവാസികളും വയനാടന്‍ ചെട്ടിമാരും പരമ്പരാഗതമായി നെല്‍കൃഷി ചെയ്യുന്ന വയല്‍ വിമാനത്താവളത്തിനായി പിരിശോധിക്കാനെത്തിയത് ജനങ്ങള്‍ കൂട്ടായി എതിര്‍ത്തിരുന്നു, പിന്നീടാണ് പനമരം, നടവയല്‍  വില്ലേജുകളില്‍ ഉള്‍പ്പെട്ട ചീക്കല്ലൂരില്‍ ഇരുനൂറ്റന്‍പത് ഏക്കറോളം നെല്‍വയല്‍ വിമാനത്താവളത്തിന് യോജിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം കണ്ടെത്തിയത്. ഇവിടെ പരമ്പരാഗതമായി നെല്‍കൃഷി ചെയ്ത് ജീവിക്കുന്ന വൈഷ്ണവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് കൂടുതലായുള്ളത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികള്‍ നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരെ സമരത്തിലാണ്. അഖിലേന്ത്യാ കിസാന്‍സഭ അടക്കമുള്ള കര്‍ഷക സംഘടനകളും നെല്‍വയല്‍ നികത്തിയുള്ള വിമാനത്താവളത്തിന് എതിരായ നിലപാട് സ്വീകരിച്ചു.
          നാട്ടില്‍ ജനകീയ പ്രക്ഷോഭം നടന്നെങ്കിലും ഇത് പരിഗണിക്കാതെ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം സര്‍ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ കസ്തീരിരംഗന്‍ കമ്മിറ്റി അതീവ പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 13 വില്ലേജുകളില്‍ നടവയലും പനമരവും ഉള്‍പ്പെടുന്നില്ല. ഇത് വിമാനത്താവളത്തിന് അനുകൂലമായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം വന്‍തോതിലുള്ള വയല്‍ നികത്തലും തരംമാറ്റലും വയനാടന്‍ കാലാവസ്ഥയെ തകിടം മറിച്ചതായുള്ള പഠനങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Courtesy : Janayugam Online

Saturday, June 8, 2013

Majority of the people in Aranmula is against the proposed airport : M S Gadgil

Kasturirangan panel report, if implemented in the Western Ghats, would lead to imposition of anti-people and anti-nature development across the ghats region, said eminent ecologist Madhav Gadgil on Wednesday.
On the sidelines of a seminar on ‘Environment and Society- The India Challenge’ here, Mr. Gadgil said majority of the people in Aranmula was against the proposed airport. However, the government was in favour of implementing it, he said.
Incidentally, the Union Ministry of Environment and Forests, which had constituted the Western Ghats Ecology Expert Panel (WGEEP) led by Mr. Gadgil to suggest conservation measures for Western Ghats, had formed a high level working group to study the Gadgil report.
Mr. Gadgil accused the Union government and the Kasturirangan panel of presenting a distorted picture of WGEEP report. They created an impression that the WGEEP had recommended imposing stringent measures in the region. People in Wayanad chopped down trees in a frenzy following a misinformation campaign that they would not be allowed to cut trees anymore, he said.
At the seminar Mr. Gadgil said projects for conservation of natural resources and environment prepared without consulting the custodians of such natural resources and addressing the problems of affected people would not find social acceptance.
Mr. Gadgil also honoured noted environmentalist M.K. Prasad at the function. Prof. Prasad was among those who spearheaded the successful campaign to force the government drop its plan to set up a hydroelectric project in Silent Valley.
Courtesy : The Hindu, 2013 June 6

Wednesday, June 5, 2013

Stay on Aranmula airport work for two weeks

Satellite view of  land declared as Industrial area
for the construction of KGS airport
The Kerala High Court on Monday stayed for two weeks the construction works of the Chennai-based KGS group-promoted Aranmula Airport project.
Justice N.K. Balakrishnan issued the order on a petition filed by the Aranmula Heritage Action Council, represented by Kummanam Rajeshakaran. He said the construction of the airport would adversely affect ecology of the area and there was no need for an airport at Aranmula.
The airport was being constructed on filled paddy fields. He pointed out that the High Court had earlier stayed the Taluk Land Board’s order declaring the land acquired for the proposed project as excess land under the Land Reform Act.
The interim order came on a petition filed by KGS Aranmula International Airport Ltd challenging the order of the board.
The action council contended that the company might go ahead with the construction works on the strength of the interim order.



Courtesy : The Hindu

Madhav Gadgil to vistit Aranmula

 Renowned ecologist and chairman of the Western Ghats Ecology Expert Panel Madhav Gadgil will visit Aranmula soon to study the environmental implications of the proposed private airport project there. A statement issued by Aranmula Heritage Village Protection Council general convener P.R. Shaji said Mr. Gadgil had accepted the invitation to visit Aranmula during his meeting with council chief patron Kummanam Rajasekharan in Kochi recently. Mr. Gadgil would discuss the environmental issues posed by large-scale conversion of paddy land and wetland for the airport with V.S. Vijayan, former chairman of the State Biodiversity Board, the statement said.

Courtesy : The Hindu